ചാലക്കുടി: പുതുതായി പ്രവർത്തനം ആരംഭിച്ച ഷോളയാർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ എബി ജോർജ് നിർവഹിച്ചു. കമ്പനി ചെയർമാൻ സന്തോഷ് തോമാസ് അരിക്കാട്ട് അദ്ധ്യക്ഷനായി. വെറ്ററിനറി യൂണിവേഴ്‌സിറ്റി മീറ്റ് ടെക്‌നോളജി പ്രൊഫസർ ഡോ. ഇർഷാദ് ലോഗോ പ്രകാശനം ചെയ്തു. നബാർഡ് തൃശൂർ ഡിസ്ട്രിക്ട് എ.ജി.എം സെബിൻ ആന്റണി അംഗത്വ വിതരണം നിർവഹിച്ചു. അവാർഡ് ഭവൻ ഡയറക്ടർ ഫാ. മനോജ് കരിപ്പായി, പി.ആർ.ഒ സണ്ണിജോർജ്, ലീഗൽ അഡ്വൈസർ മനു ഫ്രാൻസിസ്, കെ.പി. ജോർജ്, ലിന്റോ റാഫേൽ എന്നിവർ പ്രസംഗിച്ചു.