bjp

തൃശൂർ : ജാർഖണ്ഡിലെ രാജ്യസഭാഗവും രാഹുൽഗാന്ധിയുടെ ഉറ്റസുഹൃത്തുമായ ധീരജ് സാഹുവിന്റെ വീട്ടിൽ നിന്ന് 300 കോടി കളളപ്പണം പിടിച്ചെടുത്ത കേസിൽ കോൺഗ്രസ് പാർട്ടി കള്ളപ്പണക്കാർക്കൊപ്പമാണെന്ന് വീണ്ടും തെളിയിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. ജാർഖണ്ഡിലെ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്നും കള്ളപ്പണം പിടിച്ച വിഷയത്തിൽ ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധപ്രകടനം സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.ഹരി, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.നിവേദിത സുബ്രമണ്യൻ, ജസ്റ്റിൻ ജേക്കബ്, വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, ബി.രാധാകൃഷ്ണമേനോൻ, രവി കുമാർ ഉപ്പത്ത്, ബിജോയ് തോമസ് അനീഷ് ഇയ്യാൽ തുടങ്ങിയവർ നേതൃത്വം നൽകി.