cpi

തൃശൂർ: നാട്ടിക നിയോജകമണ്ഡലത്തിൽ നല്ല നിലയിൽ സംഘടിപ്പിക്കപ്പെട്ട നവകേരള സദസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് ചില മാദ്ധ്യമങ്ങൾ വാസ്തവവിരുദ്ധമായ വാർത്തകളാണ് പ്രചരിപ്പിക്കുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് വാർത്താക്കുറിപ്പിൽ പറഞ്ഞു. നവകേരളസദസിന്റെ സംഘാടനം സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞതായി മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമാണ്. സദസിനെത്തിച്ചേർന്ന ജനങ്ങളെയാകെ ഉൾക്കൊള്ളാൻ കഴിയുന്നതായില്ല ഗ്രൗണ്ടെന്നും അത്രയും വലിയ ജനപങ്കാളിത്തമാണ് അവിടെ കാണാനായതെന്നുമാണ് മുഖ്യമന്ത്രി പറയാൻ ശ്രമിച്ചത്.

എം.എൽ.എയെയും പാർട്ടിയെയും ഭിന്നതലത്തിൽ നിറുത്താനുള്ള ശ്രമവും വാർത്തകളിൽ കാണാം. ഇത് വാസ്തവവിരുദ്ധമാണ്. എം.എൽ.എ പൊലീസിനെതിരെ പരസ്യമായി വേദിയിൽ പറഞ്ഞത് അനുചിതമായിപോയി എന്നാണ് പാർട്ടി വിലയിരുത്തിയത്. ഇക്കാര്യം എം.എൽ.എ ഉൾക്കൊള്ളുകയും ചെയ്തു. പൊലീസിനെ സംബന്ധിച്ച് എം.എൽ.എയ്ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് നൽകാവുന്നതാണ് എന്നതിന് പാർട്ടി എം.എൽ.എയ്ക്ക് അനുമതി നൽകുകയാണ് ചെയ്തിട്ടുള്ളതെന്നും വത്സരാജ് അഭിപ്രായപ്പെട്ടു.