gopi

തൃശൂർ: കലാസാംസ്‌കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായ നവനീതം കൾച്ചറൽ ട്രസ്റ്റിന്റെ 2022 ലെ നവനീതം കലാ ദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഭാരത് കലാഭാസ്‌കർ പുരസ്‌കാരം കഥകളി ആചാര്യൻ കലാനിലയം ഗോപി ആശാന്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സർവതോഭദ്രം കലാകേന്ദ്രം ആവണങ്ങാട്ടിൽ കളരി പ്രിൻസിപ്പലാണ് ശ്രീ കലാനിലയം ഗോപി. ഭാരത് കലാരത്‌ന പുരസ്‌കാരം കുച്ചിപ്പുടി കലാകാരി അമൃത ലാഹിരിക്ക് നൽകും. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മുംബയ് സ്വദേശിയായ അമൃത ജിയോ വേൾഡ് സെന്ററിന്റെ ക്യൂറേറ്ററാണ്. നവനീതം ഡാൻസ് ഫെസ്റ്റിവലിൽ വച്ച് പുരസ്‌കാരം വിതരണം ചെയ്യുമെന്ന് നവനീതം ഡയറക്ടർ ബൽരാജ് സോണി അറിയിച്ചു.