ganitha

തൃശൂർ: ദേശീയ ഗണിത ദിനാഘോഷത്തിന്റെ ഭാഗമായി സി.അച്യുത മേനോൻ ഗവ. കോളേജ് ഗണിത ശാസ്ത്ര വിഭാഗവും ഇരിങ്ങാലക്കുട മാധവ ഗണിതകേന്ദ്രവും സംയുക്തമായി നടത്തുന്ന ദ്വിദിന ദേശീയ സെമിനാർ കേരളീയ ഗണിതവും റിയലിസ്റ്റിക് മാത്തമാറ്റിക്‌സും 20, 21 തിയതികളിൽ സി.അച്യുത മേനോൻ ഗവ. കോളേജിൽ നടക്കും. ഇന്ത്യൻ നോളഡ്ജ് സിസ്റ്റം നാഷണൽ കോർഡിനേറ്റർ പ്രൊഫ.ഗാന്റി എസ്.മൂർത്തി ഉദ്ഘാടനം ചെയ്യും. ശ്രീനിവാസ രാമാനുജൻ അനുസ്മരണം പ്രൊഫ.ടി.എസ്.ബാലസുബ്രഹ്മണ്യൻ നിർവഹിക്കും. 'കേരള സ്‌കൂൾ ഒഫ് മാത്തമാറ്റിക്‌സ് ' എന്ന വിഷയത്തിൽ ഡോ.രാജശേഖർ പ്രബന്ധം അവതരിപ്പിക്കും. 'നിളയുടെ ഗണിത പാരമ്പര്യ'ത്തിൽ വിനോദ് എം.നമ്പ്യാരും, 'വേദഗണിതത്തിലൂടെ ദ്രുത ഗണിതത്തിൽ' വിനോദ് വാര്യരും ക്ലാസ് നയിക്കും.