
തൃശൂർ: സിറ്റി പൊലീസിന് കീഴിലെ സ്‌കൂളുകളിലെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് വിദ്യാർത്ഥികളിൽ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയവർക്ക് സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. അറഫ സ്‌കൂൾ ട്രസ്റ്റ് ചെയർമാൻ കെ.എസ്.അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ട്രസ്റ്റ് സെക്രട്ടറി കെ.എസ്.ഹംസ, പ്രിൻസിപ്പാൾ വസന്ത മാധവൻ, എസ്.പി.സി പദ്ധതി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ സി.വി.പ്രദീപ് , ചെറുതുരുത്തി പൊലീസ് സബ് ഇൻസ്‌പെക്ടർ സുഭാഷ് എന്നിവരും പങ്കെടുത്തു. സിറ്റി പോലീസിനുകീഴിലെ 26 സ്‌കൂളുകളിൽ നിന്നും 222 കേഡറ്റുകൾ ഉപഹാരമേറ്റുവാങ്ങി.