medical

തൃശൂർ: ഗവ. മെഡിക്കൽ കോളജിൽ രോഗികൾക്കുള്ള സേവനങ്ങൾ പെർമനന്റ് യു.എച്ച്.ഐ.ഡി അടിസ്ഥാനത്തിലാക്കിയതായി സൂപ്രണ്ട് അറിയിച്ചു. ഇതിനായി https//ehealth.kerala.in/portal/UHID-reg പോർട്ടലിൽ രജിസ്റ്റർ ചെയ്ത് സ്വന്തമായി ഐ.ഡി എടുക്കാം. ഇതുപയോഗിച്ച് ഡോക്ടർമാരുടെ സേവനം ഓൺലൈനായി ബുക്ക് ചെയ്യാം. ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് ലഭിക്കുന്ന മെസേജ് ഓൺലൈൻ ഫാസ്റ്റ് ട്രാക്ക് കൗണ്ടറിൽ കാണിച്ചാൽ ഒ.പി ടിക്കറ്റും മുൻഗണനാ ടോക്കണും ലഭിക്കും. യു.എച്ച്.ഐ.ഡിയുള്ളവർക്ക് പരിശോധനാഫലം മൊബൈലിൽ ലഭ്യമാകും. അക്ഷയ കേന്ദ്രങ്ങളിലൂടെയും ആശുപത്രി രജിസ്‌ട്രേഷൻ കൗണ്ടറിൽ ആധാർ കാർഡും, ആധാർ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറും ഉപയോഗിച്ചും ഐ.ഡിയെടുക്കാം. രജിസ്റ്റർ ചെയ്യുന്നവർക്ക് 50 രൂപയ്ക്കും ഓൺലൈനായി 30 രൂപയ്ക്കും ഐ.ഡി പി.വി.സി കാർഡ് ലഭിക്കും.