yuvabharath

തൃശൂർ: മേരാ യുവഭാരത് പോർട്ടലിൽ യുവജനങ്ങൾക്ക് മൊബൈൽ, ഇ മെയിൽ വഴി രജിസ്റ്റർ ചെയ്യാൻ അവസരം. രാജ്യത്തെ എല്ലാ യുവജനക്ഷേമ പരിപാടികളുടെയും രജിസ്‌ട്രേഷൻ, നടത്തിപ്പ് വിശകലനം എന്നിവ പോർട്ടൽ വഴിയായിരിക്കും നടത്തുക. യുവജന സാംസ്‌കാരിക വിനിമയ പരിപാടികൾ, പരിശീലന പരിപാടികൾ, യൂത്ത് ഇന്റേൺഷിപ്പ് തുടങ്ങിയവയും പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യാം. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ, എല്ലാ മേഖലകളിലുമുള്ള തൊഴിലവസരങ്ങൾ എന്നിവയും ലിങ്കുകളിലൂടെ അറിയാനാകും. പോർട്ടലിൽ പങ്കാളികളായി സ്ഥാപനങ്ങൾക്കും സ്റ്റാർട്ടപ്പ് പോലുള്ള സംരംഭങ്ങൾക്കും രജിസ്റ്റർ ചെയ്യാം. വെബ്‌സൈറ്റ് http://mybharat.gov.in/yuva register. ഹെൽപ് ഡസ്‌ക് നമ്പർ: 7907764873, 7025637895, 8304806854.