കയ്പമംഗലം : കാൻ തൃശൂർ പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി സ്‌ക്രീനിംഗ് ക്യാമ്പുകൾക്ക് തുടക്കം. ത്രിതല പഞ്ചായത്തുകൾ, ജില്ലാ ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ജില്ലയിൽ മൂന്നു വർഷമായി നടത്തിവരുന്ന കാൻസർ നിയന്ത്രണ പരിപാടിയാണ് കാൻ തൃശൂർ. പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന സ്‌ക്രീനിംഗ് ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ റഹീം വീട്ടിപ്പറമ്പിൽ, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് എന്നിവർ മുഖ്യാതിഥികളായി. കാൻ തൃശൂർ നോഡൽ ഓഫീസർ പി.കെ. രാജു പദ്ധതി വിശദീകരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ടി.പി. ശ്രീദേവി, തൃശൂർ ഡി.പി.എം: ഡോ. പി. സജീവ് കുമാർ, വനിതാ ശിശക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ മീര, കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. എ. കവിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എ. കരീം, ആർ.കെ. ബേബി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ഇ.ആർ. ഷീല, സായിദ മുത്തുക്കോയ തങ്ങൾ, വാർഡ് മെമ്പർ ഉണ്ണിക്കൃഷ്ണൻ, സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. സാനു എം. പരമേശ്വരൻ, ഡോ. ഷൈനി സാനു തുടങ്ങിയവർ സംസാരിച്ചു.