pffice

എടമുട്ടം: ഡിസംബർ 24 മുതൽ 31 വരെ കഴിമ്പ്രത്ത് നടക്കുന്ന മണപ്പുറം ബീച്ച് ഫെസ്റ്റിവൽ സംഘാടക സമിതി ഓഫീസ് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.അഹമ്മദ് ഉദ്ഘാടനം ചെയ്തു. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ് അദ്ധ്യക്ഷത വഹിച്ചു. മധു ശക്തിധര പണിക്കർ മുഖ്യാതിഥിയായി. കോർഡിനേറ്റർ വി.ആർ.ബാബു, ജനറൽ കൺവീനർ പി.എസ്.ഷജിത്ത്, പി.എ.രാമദാസ്, വലപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ.ജിത്ത്, പ്രില്ല സുധി, ഷൈജൻ ശ്രീവത്സം, അതുല്യഘോഷ് വെട്ടിയാട്ടിൽ, എൻ.എസ്.ശിബു, എൻ.ആർ.സിദ്ധൻ, ശ്രേയസ് രാമചന്ദ്രൻ ഏറാട്ട് എന്നിവർ സംസാരിച്ചു.