somasekhara-temple

പെരിങ്ങോട്ടുകര : ശ്രീസോമശേഖര ക്ഷേത്രത്തിൽ അഞ്ച് ദിവസമായി നടന്നുവന്ന ശിവമന്ത്ര ലക്ഷാർച്ചനയും അഷ്ടബന്ധ നവീകരണ കലശവും സമാപിച്ചു. സമാപനദിവസമായ ഞായറാഴ്ച രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഗുരുപൂജ, ശിവപൂജ, പന്തീരടി പൂജ, അഷ്ടബന്ധം ചാർത്തൽ എന്നിവ നടന്നു. ശിവഗിരി മഠം അദ്ധ്യക്ഷൻ സച്ചിദാനന്ദ സ്വാമികളും മറ്റു സന്യാസിമാരും മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് വിശേഷാൽ പൂജ, മംഗളരതി അമൃത ഭോജനം എന്നിവയുണ്ടായി. സത്സംഗത്തിൽ ശിവിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനായി. ശിവഗിരി മഠം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്തു. സച്ചിദാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം പെരിങ്ങോട്ടുകര യൂണിയൻ പ്രസിഡന്റ് അഡ്വ.കെ.സി.സതീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ആശ്രമം സെക്രട്ടറി ദിവ്യാനന്ദ ഗിരി സ്വാമികൾ, രാമചന്ദ്രൻ കരാട്ടുപറമ്പിൽ, സുഗതൻ ഞാറ്റുവെട്ടി, ബൈജു തെക്കിനിയേടത്ത്, ബിജു പാണ്ടാരിക്കൽ എന്നിവർ സംസാരിച്ചു.