മാള: ചക്കാംപറമ്പ് എസ്.എൻ.ഡി.പി ശാഖയും ശാഖാ യൂത്ത് മൂവ്‌മെന്റും ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജും സംയുക്തമായി ചക്കാംപറമ്പ് ഡി.പി.എം.യു.പി സ്‌കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. മാള എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ശാഖാ ചെയർപേഴ്‌സൺ ശ്രീലത സിജു അദ്ധ്യക്ഷയി. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സ്വാതി മണി, പഞ്ചായത്ത് അംഗം ജിയോ ജോർജ്, ശാഖാ കൺവീനർ ശിഖ ബേബി, വനിതാസംഘം പ്രസിഡന്റ് ആതിര നിരീഷ് എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ക്യാമ്പിൽ 200 ഓളം പേർ പങ്കെടുത്തു.