skv

തൃശൂർ: ഡോ.കൽപ്പറ്റ ബാലകൃഷ്ണൻ സ്മൃതി പുരസ്‌കാരസമിതിയുടെ ആഭിമുഖ്യത്തിൽ ഡോ.കൽപ്പറ്റ ബാലകൃഷ്ണന്റെ ചരമവാർഷിക ദിനാചരണം 15ന് വൈകീട്ട് നാലിന് സാഹിത്യ അക്കാഡമി ഹാളിൽ നടക്കും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരസമിതിയുടെ നിരൂപണ പ്രതിഭാ പുരസ്‌കാരം ഡോ.എസ്.കെ.വസന്തനും സർഗ്ഗശ്രീ പുരസ്‌കാരം പീയാർകെ ചേനവും പഠനത്തിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥിക്കുള്ള പുരസ്‌കാരം അനശ്വര സാബുവും ഏറ്റുവാങ്ങും. ഡോ.കൽപ്പറ്റ ബാലകൃഷ്ണൻ രചിച്ച നാല് പുസ്തകങ്ങളുടെ പ്രകാശനവും നടക്കും.

സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ ഉദ്ഘാടനം നിർവഹിക്കും. തേറമ്പിൽ രാമകൃഷ്ണൻ അദ്ധ്യക്ഷനാകും. നോവൽ പഠനങ്ങൾ എം.ആർ.തമ്പാനും ശക്തൻ തമ്പുരാൻ അജിത്കുമാർ രാജയും ഗിൽഗമേഷ് ഡോ.പി.വി.കൃഷ്ണൻ നായരും ചൂളിമല ബി.എസ് ബാലചന്ദ്രനും പ്രകാശനം ചെയ്യും.