
തൃശൂർ : ജില്ലയിൽ പര്യടനം പുരോഗമിക്കുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയ്ക്ക് ജില്ലയിലെ കടങ്ങോട് പഞ്ചായത്തിൽ സ്വീകരണം. ചൊവ്വന്നൂർ പഞ്ചായത്ത് മെമ്പർ അഭിലാഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി നിത്യജീവിതത്തിൽ യോഗ എന്ന വിഷയത്തിൽ അനീഷ് ഇയ്യാൽ സംസാരിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളിൽ പേര് ചേർക്കാനുള്ള സൗകര്യം, വിവിധ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് അനുവദിക്കപ്പെട്ട ബാങ്ക് വായ്പകളുടെ വിതരണം, കാർഷിക മേഖലയിൽ ഡ്രോൺ ഉപയോഗം പരിചയപ്പെടുത്തൽ, ഉജ്ജ്വല യോജനയ്ക്ക് കീഴിൽ പുതിയ പാചക വാതക കണകഷനുകൾ വിതരണം ചെയ്യൽ തുടങ്ങിയ പരിപാടിയുടെ ഭാഗമായി നടന്നു. കടങ്ങോട് പഞ്ചായത്ത് മെമ്പർ ധനേഷ്, ജില്ലാ ലീഡ് ബാങ്ക് മാനേജർ മോഹനചന്ദ്രൻ, മണ്ണുത്തി കൃഷി വിജ്ഞാൻ കേന്ദ്ര അസിസ്റ്റന്റ് പ്രൊഫ.ഡോ.അമ്പിളി ജോൺ, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഓഫിസർ സൈദ, എഫ്.സി.ഐ മാനേജർ പ്രബിത പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.