
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷ ദിനങ്ങളും ചടങ്ങുകളും ഉൾപ്പെടുത്തിയ ഗുരുവായൂർ ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു. ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന ശേഷമായിരുന്നു പ്രകാശനം. ക്ഷേത്രം സോപാനപ്പടിയിൽ ഗുരുവായൂരപ്പന് ആദ്യം കലണ്ടർ സമർപ്പിച്ചു. തുടർന്ന് ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിന് കലണ്ടർ നൽകി പ്രകാശനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ, കെ.ആർ.ഗോപിനാഥ്, മനോജ് ബി.നായർ, വി.ജി.രവീന്ദ്രൻ , ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ, പി.മനോജ് കുമാർ , കെ.ജി.സുരേഷ് കുമാർ, പി.ആർ.ഒ വിമൽ ജി.നാഥ് എന്നിവർ സന്നിഹിതരായി. ജി.എസ്.ടി ഉൾപ്പെടെ 60 രൂപയാണ് കലണ്ടറിന്റെ വില. കിഴക്കേ നടയിലെ ദേവസ്വം ബുക്ക്സ്റ്റാളിൽ നിന്ന് കലണ്ടർ ലഭിക്കും.