
തൃശൂർ : ശബരിമലയിൽ അപ്പാച്ചിമേട്ടിൽ മരണമടഞ്ഞ പത്മശ്രീയുടെ ആത്മശാന്തിക്കായി ഹിന്ദു ഐക്യവേദി തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുര നടയിൽ പ്രാർത്ഥനാ സദസ് നടത്തി. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനം ശബരിമല അയ്യപ്പ സേവാസമാജം സ്ഥാപക ട്രസ്റ്റി വി.കെ.വിശ്വനാഥൻ നിർവഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. ആർ.എസ്.എസ് പ്രാന്തീയ ഗോസേവ സംയോജകൻ കെ.കൃഷ്ണൻകുട്ടി, ക്ഷേത്ര സംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് കെ.സതീഷ് ചന്ദ്രൻ, ഇ.ടി.ബാലൻ, ഹരി മുള്ളൂർ, ശശി ആനക്കോട്ടിൽ, കെ.കെ.മുരളീധരൻ, സി.ബി.പ്രദീപ് കുമാർ, എം.നാരായണൻകുട്ടി, പ്രസാദ് കാക്കശ്ശേരി, പി.ആർ.ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.