abhidhyanam
കൊടുങ്ങല്ലൂർ യൂണിയന്റെ നേതൃത്വത്തിൽ അഭിധ്യാനം അവലോകന യോഗം സ്വാഗതസംഘം ചെയർമാൻ ബ്രഹ്മസ്വരൂപാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: 17 മുതൽ 27 വരെ വള്ളിവട്ടം അമരിപ്പാടം ഗുരുനാരായണാശ്രമത്തിൽ നടക്കുന്ന അഭിധ്യാനത്തിൽ പങ്കെടുക്കാനും പരിപാടി വൻവിജയമാക്കാനും എസ്.എൻ.ഡി.പി വൈദിക യോഗം കൊടുങ്ങല്ലൂർ യൂണിയൻ തീരുമാനിച്ചു. ശ്രീനാരായണ ഗുരുദേവ കൃതികളുടെ സമ്പൂർണ പാരായണ വ്യാഖ്യാന പ്രഭാഷണങ്ങളും അനുബന്ധ വൈദിക ഹവനപൂജാദികളുമാണ് അഭിധ്യാന മഹായജ്ഞമായി നടത്തപ്പെടുന്നത്. ശിവഗിരി മഠം സന്യാസിവര്യനും സംഘാടക സമിതി ചെയർമാനുമായ ബ്രഹ്മസ്വരൂപാനന്ദ സ്വാമികൾ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ ഹാളിൽ നടന്ന യോഗത്തിൽ വൈദിക യോഗം യൂണിയൻ പ്രസിഡന്റ് എൻ.എ. സദാനന്ദൻ ശാന്തി അദ്ധ്യക്ഷനായി. കൊടുങ്ങല്ലൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ഹരി വിജയൻ, എം.എൻ. നന്ദകുമാർ ശാന്തി, ഇ.കെ. ലാലപ്പൻ ശാന്തി, പി.എൻ. ബാബു ശാന്തി തുടങ്ങിയവർ പ്രസംഗിച്ചു.