meeting

ചാലക്കുടി: സി.പി.ഐ ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുശോചന യോഗം സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.പ്രദീകുമാർ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന സി.പി.ഐ നേതാവ് എ.കെ.ചന്ദ്രൻ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം ബി.ഡി.ദേവസി, ബ്ലോക്ക് കോൺഗ്രസ് പ്രസിന്റ് വി.ഒ.പൈലപ്പൻ, സി.പി.എം ഏരിയാ സെക്രട്ടറി കെ.എസ്.അശോകൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ടി.വി.പ്രജിത്ത്, ജനതാദൾ ദേശീയ കമ്മിറ്റി അംഗം ജോസ് പൈനാടത്ത്, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ, എൻ.സി.പി മണ്ഡലം പ്രസിഡന്റ് വി.ഐ.പോൾ, ആർ.ജെ.ഡി മണ്ഡലം പ്രസിഡന്റ് പോൾ പുല്ലൻ, എം.വി.ജോൺ, എൻ.സി.മമ്മുട്ടി, പി.ഡി.നാരായണൻ, എം.വി.ഗംഗാധരൻ, സി.പി.ഐ ചാലക്കുടി മണ്ഡലം സെക്രട്ടറി സി.വി.ജോഫി, ലോക്കൽ സെക്രട്ടറി അനിൽ കദളിക്കാടൻ എന്നിവർ സംസാരിച്ചു.