kodiyetam

മേത്തല ശാസ്താംകോവിൽ മഹോത്സവത്തിന് അഴീക്കോട് കെ.ജി. ശ്രീനിവാസൻ തന്ത്രികൾ കൊടിയേറ്റ് നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ : മേത്തല ശാസ്താംകോവിൽ മഹോത്സവത്തിന് കൊടിയേറി. അഴീക്കോട് കെ.ജി. ശ്രീനിവാസൻ തന്ത്രികൾ കൊടിയേറ്റിന് മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് കൊടിക്കൽപ്പറ, അത്താഴപൂജ, വിവിധ കലാപരിപാടികൾ എന്നിവ നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ ശാസ്താംപാട്ട്, നാടകം, തിരുവാഭരണ ഘോഷയാത്ര, ഭസ്മകലശം എഴുന്നള്ളിപ്പ്, ഭസ്മാഭിഷേകം, പള്ളിവേട്ട എഴുന്നള്ളിപ്പ്, പള്ളിവേട്ട ഉത്സവം, പകൽപ്പൂരം, ആറാട്ട് സദ്യ, ആറാട്ട് എന്നിവ നടക്കും. ശാസ്താംകോവിൽ ട്രസ്റ്റിന്റെയും ഉത്സവാഘോഷ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് ഉത്സവാഘോഷ കമ്മിറ്റി ചെയർമാനും ട്രസ്റ്റ് പ്രസിഡന്റുമായ കെ.ടി. കണ്ണൻ, ട്രസ്റ്റ് സെക്രട്ടറി ഒ.എസ്. ഗിരീഷ്, ഉത്സവാഘോഷ കമ്മിറ്റി കൺവീനർ എൻ.വൈ. അരുൺ എന്നിവർ നേതൃത്വം നൽകും. 17ന് മഹോത്സവം സമാപിക്കും.