1

തൃശൂർ: കാർഷിക സർവകലാശാല നേരിടുന്ന ഭീഷണി പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ഒഫ് കേരള അഗ്രികൾച്ചറൽ യൂണിവഴ്‌സിറ്റി നവകേരള സദസിനെത്തിയ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. തകർച്ചാഭീഷണിയിലായ സർവകലാശാലയിലെ പ്രശ്‌നം പരിഹരിക്കാൻ പൂർണ്ണതോതിലുള്ള ജനറൽ കൗൺസിലിന് ഉടൻ രൂപം നൽകണമെന്ന് നിവേദനത്തിലുണ്ട്.

എക്‌സിക്യൂട്ടിവ്, സബ് കമ്മിറ്റികളും ഉണ്ടാക്കണം. വിള വൈവിദ്ധ്യത്തിൽ ഇനിയും ഗവേഷണത്തിനുള്ള സാദ്ധ്യത പ്രയോജനപ്പെടുത്തണം. കാർഷിക ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണം.

നൂതന സാങ്കേതികവിദ്യയിലുള്ള ഗവേഷണം ശക്തിപ്പെടുത്തണം. ജനിതക വ്യതിയാനം വരുത്തിയ വിളകളുമായി ബന്ധപ്പെട്ട് നിലവിൽ ഗവേഷണം നടക്കുന്നുണ്ട്. രോഗപ്രതിരോധ, പ്രത്യുത്പാദന ശേഷിയുള്ള ഇനങ്ങൾ വികസിപ്പിച്ചിട്ടുമുണ്ട്. ഇവകൊണ്ട് ആവാസ വ്യവസ്ഥയ്ക്ക് ദോഷമില്ലെന്ന് ഉറപ്പാക്കാനുളള ഫീൽഡ് മൂല്യനിർണയത്തിന് അനുമതി നൽകണമെന്നും തുടർഗവേഷണം വേണമെന്നും അസോസിയേഷൻ പ്രസിഡന്റ് ഡോ. ടി.കെ. കുഞ്ഞാമു, ജനറൽ സെക്രട്ടറി ഡോ. എ. പ്രേമ എന്നിവർ നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നു.

നിർമ്മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള കൂടുതൽ ഗവേഷണങ്ങൾക്ക് സൗകര്യം ഒരുക്കണം. ഇതിന് വിദേശ സർവകലാശാലകളുമായി ധാരണയുണ്ടാക്കണം. കുമരകത്ത് കാർഷിക കോളേജ് തുടങ്ങാനുള്ള തീരുമാനം നടപ്പാക്കുന്നതിന് പകരം ചർച്ച ചെയ്യാതെ സ്വാശ്രയ കോളേജ് തുടങ്ങാനുള്ള നീക്കം ഗൗരവമുള്ളതാണെന്നും സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടു.

മറ്റ് ചില ആവശ്യങ്ങൾ