1

തൃശൂർ: വിധവ ക്ഷേമ സമിതിയും ബ്രഹ്മാകുമാരീസും ചേർന്ന് പൂങ്കുന്നം ബ്രഹ്മാകുമാരീസ് സെന്ററിൽ സംഘടിപ്പിച്ച വിധവാ സംഗമവും ന്യൂ ഇയർ വിരുന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിധവ സംരക്ഷണ സമിതി തൃശൂർ പ്രസിഡന്റ് വിജിത വിജയകുമാർ അദ്ധ്യക്ഷയായി. സാമൂഹികപ്രവർത്തകൻ കരീം പന്നിത്തടം നാടൻ പാട്ടുകാരി കുറുമ്പ കുട്ടി അനുസ്മരണം നടത്തി. ശ്രീകേഷ് വെള്ളാനിക്കര മുഖ്യാതിഥിയായി. ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ബ്രഹ്മാകുമാരി ബിന്ദു മുഖ്യപ്രഭാഷണം നടത്തി. കെ.ടി. സന്തോഷ് , ഗീതാരാമൻ, കെ.പി. വിലാസിനി, സി.വി.കുരിയാക്കോസ് എന്നിവർ പ്രസംഗിച്ചു.