1

തൃശൂർ: ട്രാൻസ്‌ജെൻഡർ വ്യക്തികൾ നേരിടുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ കൗൺസിലർമാരെ നിയമിക്കുന്നു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നുള്ളവരാണം അപേക്ഷകർ. ട്രാൻസ്‌ജെൻഡറുകളുമായി കൂടുതൽ ബന്ധപ്പെട്ട് പ്രവർത്തിക്കാനുള്ള സൗകര്യത്തിനാണിത്. നേരിടുന്ന അതിക്രമങ്ങൾ, അപകടങ്ങൾ, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരാതികൾ എന്നിവയ്ക്ക് പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. ഓരോ ജില്ലയിലും പിയർ സപ്പോർട്ട് കൗൺസിലർമാരെയാണ് നിയമിക്കുന്നത്. ട്രാൻസ്‌ജെൻഡർ ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന് ലീഗൽ അഡ്വെസർ, സൈക്കോളജിസ്റ്റ് കൗൺസിലർമാർ എന്നിവരുടെ പാനലും തയ്യാറാക്കുന്നുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കാൻ താത്പര്യമുള്ളവർ ജില്ലാ സാമൂഹിക നീതി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0487 2321702.