തൃശൂർ: സിവിൽ സ്റ്റേഷനെ ശുചിത്വ സുന്ദരമാക്കുന്ന ക്ലീൻ ആൻഡ് ഗ്രീൻ സിവിൽ സ്റ്റേഷൻ പദ്ധതിയുടെ ഉദ്ഘാടനം കളക്ടർ വി.ആർ. കൃഷ്ണതേജ നിർവഹിച്ചു. വകുപ്പുകളുടെ കൂട്ടായ്മയിലൂടെ സിവിൽ സ്റ്റേഷനെ മനോഹരവും ശുചിത്വ പൂർണവുമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യഘട്ട പ്രവർത്തനം 18 ന് പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി. രണ്ടാംഘട്ടം 31ന് പൂർത്തിയാക്കും.
അജൈവ മാലിന്യം ഹരിത കർമ്മസേനയ്ക്ക് കൈമാറും. കോർപറേഷൻ ആരോഗ്യവിഭാഗത്തിന്റെ സഹായത്താൽ നാല് ഹരിതകർമ്മസേനയെ നിയോഗിക്കും. ഹരിത കർമ്മസേനാംഗങ്ങൾക്ക് എല്ലാ ഓഫീസുകളിൽ നിന്നും യൂസർ ഫീ നൽകും. അജൈവ മാലിന്യം എല്ലാ ബുധനാഴ്ചകളിലും ഹരിതകർമ്മസേന നീക്കം ചെയ്യും. ഖരമാലിന്യങ്ങൾ ക്ലീൻകേരളയ്ക്ക് കൈമാറും. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് പിഴയും ചുമത്തും.
കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ എ.ഡി.എം: ടി. മുരളി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ രംഗൻ, ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം) എം.സി. റെജിൽ, ജില്ലാ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ പി.എൻ. വിനോദ്കുമാർ, ഹൂസൂർ ശിരസ്താർ പ്രാൺസിംഗ്, ഹരിതകേരളം മിഷൻ കോ- ഓർഡിനേറ്റർ സി. ദിദിക തുടങ്ങിയവർ പങ്കെടുത്തു.
ക്ലീൻ ആൻഡ് ഗ്രീൻ ഇങ്ങനെ