cher
ചേർപ്പ് ലൂർദ്ദ്മാതാ ഹയർ സെക്കൻഡറി സ്‌കൂളിൽ ടുഗെതർ ഫൊർ തൃശൂർ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത് ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ്: ടുഗെതർ ഫൊർ തൃശൂർ പദ്ധതിയിലൂടെ ചേർപ്പ് പഞ്ചായത്തിലെ ആറ് കുടുംബങ്ങൾക്ക് ആജീവനാന്തം സൗജന്യഭക്ഷ്യ വസ്തുക്കൾ നൽകാൻ സന്നദ്ധരായി ലൂർദ്ദ്മാതാ ഹയർ സെക്കൻഡറി സ്‌കൂൾ. സ്‌കൂൾ അധികൃതരും വിദ്യാർത്ഥികളും സ്വരൂപിക്കുന്ന അരിയടക്കമുള്ള ഭക്ഷ്യവസ്തുക്കളാണ് മാസംതോറും ആറ് കുടുംബങ്ങൾക്ക് നൽകുന്നത്. പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സിനി പ്രദീപ് അദ്ധ്യക്ഷയായി. പ്രിൻസിപ്പൽ സിസ്റ്റർ സരിത പുലിക്കോട്ടിൽ, വാർഡ് അംഗം ധന്യ സുനിൽ, വൈസ് പ്രിൻസിപ്പൽ ടി.എൽ. ഷീബ, പന്തളം എൻ. സജിത്ത്കുമാർ, കെ.ജെ. റീന എന്നിവർ പ്രസംഗിച്ചു.