തൃശൂർ: എക്‌സ് ബി.എസ്.എഫ് പേഴ്‌സണൽ വെൽഫയർ അസോസിയേഷന്റെ ജില്ലാ വാർഷിക പൊതുസമ്മേളനം എലൈറ്റ് ഇന്റർനാഷണൽ ഹോട്ടലിൻ 17ന് നടക്കും. രാവിലെ പത്തിന് നടക്കുന്ന സമ്മേളനം കളക്ടർ വി.ആർ. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് രാധാകൃഷ്ണൻ മേനോൻ അദ്ധ്യക്ഷനാകും. രാവിലെ ഒമ്പത് മുതൽ മെമ്പർഷിപ്പ് വിതരണവും നടക്കും. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എൻ. കൃഷ്ണകുമാർ, നവീൻ കുമാർ യാദവ് (അസിസ്റ്റന്റ് കമാൻഡന്റ്) ജില്ലാ ഭാരവാഹികളും പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് രാധകൃഷ്ണൻ മേനോൻ, സെക്രട്ടറി നന്ദൻ എറാടത്ത്, വൈസ് പ്രസിഡന്റ് സി.എ. പോൾ, ട്രഷറർ എം.കെ. വിജയൻ, സി.എം. ജോസഫ് എന്നിവർ പങ്കെടുത്തു.