തൃശൂർ: അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരളയുടെ 38-ാം സംസ്ഥാന സമ്മേളനവും ഓട്ടോ എക്‌സ്‌പോയും നാളെ മുതൽ 17 വരെ തേക്കിൻകാട് മൈതാനിയിൽ നടക്കും. പുതുനിര വാഹനങ്ങളുടെ സ്‌പെയർപാർട്‌സ് പൊതുവിപണിയിൽ ലഭ്യമാക്കുക, പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ ചെറുകിട വർക്ക് ഷോപ്പുകൾക്ക് ലൈസൻസ് നൽകുക, വർക്ക് ഷോപ്പ് ഗ്രാമങ്ങൾ ആരംഭിക്കുന്നതിന് സൗകര്യം ഒരുക്കുക, പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾഉന്നയിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് നസീർ കള്ളിക്കാട്, കെ.ജി. ഗോപകുമാർ, സുധീർ മേനോൻ, പി.വി. വിനോദ്, എ.സി. ഡേവിസ് എന്നിവർ പങ്കെടുത്തു.