sandharshichu

കൊടുങ്ങല്ലൂർ: ആഫ്രിക്കൻ ഏഷ്യൻ റൂറൽ ഡെവലപ്‌മെന്റ് അസിസ്റ്റന്റ് സെക്രട്ടറി റാമി മഹമൂദ് അബ്ദുൽ ഹാലിം, ആർഡോ ഇന്ത്യയിലെ ഗവേഷണ വിഭാഗം മേധാവി ഖുഷ്‌നൂദ് അലി, നജ്മുദ്ദീൻ എന്നിവർ ചേരമാൻ ജുമാ മസ്ജിദ് സന്ദർശിച്ചു. ചേരമാൻ മസ്ജിദ് ഇമാം ഡോ. സലിം നദ്‌വി, മസ്ജിദ് കമ്മിറ്റി സെക്രട്ടറി അബ്ദുൽ കയ്യും, വൈസ് പ്രസിഡന്റ് ഡോ. അബ്ദുൽ രഹിമാൻ, ജോയിന്റ് സെക്രട്ടറി മുഹമ്മദ് റഷീദ്, ട്രഷറർ അബ്ദുൽ കരീം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ റഷീദ്, ചേരമാൻ കമ്മിറ്റി അംഗങ്ങളായ അബ്ദുൽ നാസർ, ഹൈദ്രോസ് എന്നിവർ പ്രതിനിധി സംഘത്തെ സ്വീകരിച്ചു.