
തൃശൂർ : യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ശമ്പള പരിഷ്‌കരണത്തിലൂടെ ജീവനക്കാർക്ക് വിഭാവനം ചെയ്ത ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ഈ സർക്കാരിന്റെ പിടിപ്പുകേട് മൂലം പരാജയപ്പെട്ടിരിക്കുകയാണെന്ന് ഡി.സി.സി ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഡോ: സി.ബി.അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ.സനീഷ് കുമാർ ജോസഫ് എം.എൽ.എ, അനിൽ അക്കര, ഒ.അബ്ദുറഹ്മാൻകുട്ടി, ജോസഫ് ടാജറ്റ്, എ.പ്രസാദ്, ജില്ലാ സെക്രട്ടറി പി.രാമചന്ദ്രൻ, രതീഷ് മോഹൻ, കെ.വി.സനൽകുമാർ, കെ.ജെ.കുര്യാക്കോസ്, എ.എൻ.മനോജ്, വി.ബി.ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.സി.സുബ്രഹ്മണ്യനും , യാത്രഅയപ്പ് സമ്മേളനം ടി.വി.ചന്ദ്രമോഹനനും സമാപന സമ്മേളനം സുന്ദരൻ കുന്നത്തുള്ളിയും ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ : ഡോ:സി.ബി.അജിത്ത്കുമാർ ( പ്രസിഡന്റ്), കെ.എൽ.വർഗീസ്, ജി.സബിത (വൈസ് പ്രസിഡന്റ്മാർ), പി.രാമചന്ദ്രൻ (സെക്രട്ടറി), ഇ.കെ.സുധീർ, ടി.കെ.ജോസഫ് (ജോ.സെക്രട്ടറിമാർ), എൻ.മനോജ് ട്രഷറർ.