കയ്പമംഗലം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പെരിഞ്ഞനം ഗവ. യു.പി സ്‌കൂളിൽ വിദ്യാഭ്യാസ സദസ് സംഘടിപ്പിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അദ്ധ്യക്ഷയായി. ദേശീയ വിദ്യാഭ്യാസ നയത്തിലെ ചതിക്കുഴികളെക്കുറിച്ചും അതുണ്ടാക്കുന്ന ദൂരവ്യാപക ഫലങ്ങളെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് വിദ്യാഭ്യാസ വിചക്ഷണനും കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയംഗവുമായ ഡോ. സി. രാമകൃഷ്ണൻ വിഷയാവതരണം നടത്തി. കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി സി.എ. നസീർ, എ.കെ.ജി.സി.ടി ജില്ലാ ട്രഷറർ ഡോ. കെ.ജി. രമണികൃഷ്ണ, ടി.ടി.ഐ പ്രിൻസിപ്പൽ കെ.ജി. സന്ധ്യ, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വിദ്യാഭ്യാസ സമിതി ചെയർമാൻ സി.കെ. ബേബി, ടി.എസ്. സജീവൻ, ടി.വി. വിനോദ്, കെ.ആർ. സജിത, ഉപസമിതി ചെയർമാൻ ടി.എൻ. അജയകുമാർ, കൺവീനർ എം.ജി. ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.