
വടക്കാഞ്ചേരി : തെക്കുംകര പഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതി രൂപീകരണത്തിന് കർമ്മ സമിതി രൂപീകരണ യോഗം തെക്കുംകര പഞ്ചായത്തിൽ ചേർന്നു. പുതിയ വാർഷിക പദ്ധതികൾ രൂപീകരിക്കാനായുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ഉമാലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ബിജു കൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ആർ.രാധാകൃഷ്ണൻ, സബിത സജീഷ്, വി.സി.സജീന്ദ്രൻ, എ.ആർ.കൃഷ്ണൻ കുട്ടി, കെ.രാമചന്ദ്രൻ, പി.എ.തിലകൻ മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി ടി.എൻ.ബിന്ദു എന്നിവർ പ്രസംഗിച്ചു.