തൃശൂർ : രാജ്യത്തിനകത്ത് ജനാധിപത്യ സംവിധാനം ഇല്ലാതാക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് രാഷ്ട്രീയ യുവജനതാദൾ (ആർ.വൈ.ജെ.ഡി ) സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് സിബിൻ തേവലക്കര അദ്ധ്യക്ഷനായി. ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി, ആർ.വൈ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭീഷ് ആദിയൂർ, കെ.രജീഷ് , ജോഷി മംഗലശ്ശേരി, ഹാപ്പി.പി.അബു , പ്രജീഷ് പാലക്കൽ, പി.കിരൺജിത്ത്, ഡെസ്റ്റിൻ താക്കോൽക്കാരൻ, കമറുദ്ദീൻ, ജയേഷ്.ജി, അഖിലേഷ് സംസാരിച്ചു. വയനാട്ടിലെ മുത്തങ്ങയിൽ നടക്കുന്ന രാഷ്ട്രീയ യുവജനതാദളിന്റെ സംസ്ഥാന ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ആർ.ജെ.ഡി തൃശൂർ ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി നിർവഹിച്ചു.