ansmarana-yogam

തൊട്ടിപ്പാൾ : സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് സി.പി.ഐ പറപ്പൂക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്ററിൽ സർവകക്ഷി അനശോചന യോഗം നടത്തി. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.എം.നിക്‌സൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.അനൂപ്, കോൺഗ്രസ് പറപ്പൂക്കര മണ്ഡലം പ്രസിഡന്റ് ശ്രീകുമാർ, സി.പി.എം ഏരിയാ കമ്മിറ്റി അംഗം എ.ജി രാധാമണി, ഭാരതീയ ജനത പാർട്ടി പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് രാമദാസൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ടീച്ചർ, പ്രൊഫ:സി.എം.മധു, ലോക്കൽ സെക്രട്ടറി ആർ.ഉണ്ണിക്കൃഷ്ണൻ, പി.ടി.വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു .