gokulam-school

പഴുവിൽ ഗോകുലം സ്‌കൂളിൽ 'ലഹരിക്കെതിരെ ഒരു ചുമർ പദ്ധതി'യുടെ ഉദ്ഘാടനം അസി. എക്‌സൈസ് കമ്മിഷണർ പി.കെ. സതീഷ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു.

പഴുവിൽ: ശ്രീഗോകുലം പബ്ലിക് സ്‌കൂളിൽ 'ലഹരിക്കെതിരെ ഒരു ചുമർ പദ്ധതി'ക്ക് തുടക്കം. എൻഫോഴ്‌സ്‌മെന്റ് അസി. എക്‌സൈസ് കമ്മിഷണർ പി.കെ. സതീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.ആർ. അഭിലാഷ് അദ്ധ്യക്ഷനായി. കറസ്‌പോണ്ടന്റ് ധനജ സലീഷ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീജ ബോസ്, വൈസ് പ്രിൻസിപ്പൽമാരായ സീന രാജിവ്, ജീലിയ ജോയ്, അദ്ധ്യാപക കോ-ഓർഡിനേറ്റർ ഒ.കെ. പ്രൈസൺ, വിദ്യാർത്ഥി പ്രതിനിധികളായ ഇമ്രാൻ ഇബ്രാഹിം, അഭിനവ് എന്നിവർ സംസാരിച്ചു. വിമുക്തിയും എക്‌സൈസ് ഡിപ്പാർട്ട്‌മെന്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.