1

തൃശൂർ: തൃശൂർ പൂരം പ്രതിസന്ധി ചർച്ച ചെയ്യുന്നതിന് തിങ്കളാഴ്ച വൈകിട്ട് 5.30ന് കൗസ്തുഭം ഓഡിറ്റോറിയത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അംഗങ്ങളുടെ സംയുക്തയോഗം നടക്കും. എക്‌സിബിഷനുള്ള തറവാടക കൊച്ചിൻ ദേവസ്വം ബോർഡ് കൂട്ടിയതോടെയാണ് പ്രതിസന്ധി ഉയർന്നത്. ഇത് പരിഹരിക്കാനുള്ള ശ്രമം കഴിഞ്ഞ പൂരം മുതൽ നടക്കുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല. തേക്കിൻകാട് മൈതാനിയിൽ സ്ഥലം അനുവദിക്കുന്നതിന് രണ്ടേകാൽ കോടിയോളം രൂപയാണ് കൊച്ചിൻ ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ വർഷം 42 ലക്ഷം രൂപയാണ് നൽകിയത്. അഞ്ചോ ആറോ കോടിയാണ് പ്രദർശനത്തിൽനിന്ന് പരമാവധി ലഭിക്കുന്ന വരുമാനം. പൂരത്തിന് സഹായം നൽകുമെന്ന സർക്കാർ പ്രഖ്യാപനം ഇതുവരെ കിട്ടിയിട്ടില്ലെന്നും സംഘാടകർ പരാതിപ്പെടുന്നു.