തൃശൂർ: കള്ള് വ്യവസായ തൊഴിലാളി സംസ്ഥാന സമ്മേളനം ജനുവരി 13ന് പാലക്കാട്ട് നടക്കും. സമ്മേളനം വിജയിപ്പിക്കാൻ
ടോഡി ആൻഡ് അബ്കാരി വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ സമ്മേളനം തീരുമാനിച്ചു. കെ. കരുണാകരൻ സ്മാരക മന്ദിരത്തിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. അബ്കാരി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി.ആർ. വിജയൻ അദ്ധ്യക്ഷനായി. കെ.കെ. പ്രകാശൻ, ടി.എം. കൃഷ്ണൻ, പി.വി. രാമദാസ്, കെ.എൻ. നാരായണൻ, പി.ഡി. ഷാജു, എൻ.ആർ. രാമചന്ദ്രൻ, എം.വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. 29, 30 തീയതികളിൽ തൃശൂരിൽ നടക്കന്ന ഐ.എൻ.ടി.യു.സി സമ്പുർണ സമ്മേളനം വിജയിപ്പിക്കാനും തീരുമാനിച്ചു.