തൃശൂർ: തൃശൂർ രംഗചേതനയിലെ കെ. ഗിരീഷിന്റെ നാടകസമാഹാരം ചേറൂർപ്പടയുടെ പ്രകാശനം 22ന് മൂന്നിന് തൃശൂർ പ്രസ് ക്ലബ് ഹാളിൽ നടക്കും. ചേറൂർപ്പട, രുധിരസാഗരം എന്നീ നാടകങ്ങളുടെ സമാഹാരം തിരൂർ സുസമസ്യയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ നാടക പ്രവർത്തകൻ ശശിധരൻ നടുവിലിന് കോപ്പി നൽകും. അഡ്വ. വി.ഡി. പ്രേമപ്രസാദ് പുസ്തകപരിചയം നടത്തും. സുനിത സമസ്യ അദ്ധ്യക്ഷതയാകും. സാഹിത്യ അക്കാഡമി എക്‌സിക്യൂട്ടിവ് അംഗം എൻ. രാജൻ, സംവിധായകൻ പ്രിയനന്ദനൻ, പ്രസ് ക്ലബ് പ്രസിഡന്റ് ഒ. രാധിക, ഇ.എസ്. സുഭാഷ് എന്നിവർ പ്രസംഗിക്കും. കെ.വി. ഗണേഷ് സ്വാഗവും കെ. ഗിരീഷ് മറുപടിയും പറയും.