
തൃശൂർ: നാളെ ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷ, ജനുവരി 4 മുതൽ 24 വരെ നടക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2021 പ്രവേശനം) തിയറി, ജനുവരി 3 മുതൽ 18 വരെ നടക്കുന്ന മൂന്നാം വർഷ ഫാം.ഡി ഡിഗ്രി സപ്ലിമെന്ററി തിയറി, ജനുവരി 8 മുതൽ 19 വരെ നടക്കുന്ന ഒന്നാം വർഷ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2010 ആൻഡ് 2012 സ്കീം) തിയറി, ജനുവരി 12 മുതൽ 22 വരെ നടക്കുന്ന അവസാന വർഷ ബി.ഡി.എസ് ഡിഗ്രി പാർട്ട് രണ്ട് സപ്ലിമെന്ററി (2010 ആൻഡ് 2016 സ്കീം) തിയറി, ജനുവരി 18 മുതൽ 25 വരെ നടക്കുന്ന ഒന്നാം വർഷ ബി.ഡി.എസ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 ആൻഡ് 2010 സ്കീം) തിയറി പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല
കണ്ണൂർ: രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാമുകളുടെ (ഏപ്രിൽ 2023 സെഷൻ) ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് ഡിസംബർ 30നകം സ്കൂൾ ഒഫ് ലൈഫ് ലോംഗ് ലേണിംഗിൽ സമർപ്പിക്കണം. അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദ്ദേശങ്ങളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
റീ രജിസ്ട്രേഷൻ
അഫിലിയേറ്റഡ് കോളേജുകളിൽ 2014 വർഷം മുതൽ പ്രവേശനം നേടിയ, ഒന്നാം സെമസ്റ്റർ ബിരുദ മേഴ്സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷയോടൊപ്പം വെബ്സൈറ്റിൽ നിന്ന് റീ രജിസ്ട്രേഷൻ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്, നിശ്ചിത ഫീസ് അടച്ച ഫീ രശീതി ഉള്ളടക്കം ചെയ്ത് സർവകലാശാലയിൽ സമർപ്പിക്കണം. റീ രജിസ്ട്രേഷനുള്ള അപേക്ഷ സമർപ്പിക്കാത്ത വിദ്യാർത്ഥികൾക്ക് മേഴ്സി ചാൻസ് പരീക്ഷ എഴുതുവാനുള്ള അർഹത ഉണ്ടായിരിക്കില്ല.