തൃശൂർ: അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനും ആർച്ച് ബിഷപ്പ് എമിരറ്റ്‌സ് മാർ ജേക്കബ് തൂങ്കുഴിക്കും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജന്മദിനാശംസ. 73-ാം ജന്മദിനത്തിൽ താഴത്തിന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസ് വള്ളൂർ, ടി.എൻ. പ്രതാപൻ എം.പി എന്നിവരുടെ നേതൃത്വത്തിൽ 73 ജനപ്രതിനിധികൾ സമ്മാനങ്ങൾ നൽകി.
ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ടി.എൻ. പ്രതാപൻ എം.പി, മുൻ എം.എൽ.എമാരായ എം.പി. വിൻസെന്റ്, അനിൽ അക്കര, മുൻ മേയർമാരായ രാജൻ പല്ലൻ, ഐ.പി. പോൾ, കെ.പി.സി.സി സെക്രട്ടറിമാരായ സുനിൽ അന്തിക്കാട്, കെ.ബി. ശശികുമാർ, എ. പ്രസാദ്, സി.ഒ. ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രിൻസൺ തയ്യാലക്കൽ, സൈമൺ തെക്കത്ത്, കോർപറേഷൻ കൗൺസിലർമാരായ വിനീഷ് തയ്യിൽ, സുനിൽ രാജ്, കെ. രാമനാഥൻ, പ്രൊഫ. ലീല വർഗീസ്, മേഴ്‌സി അജി, ലാലി ജയിംസ്, ശ്യാമള മുരളീധരൻ, അഡ്വ. വില്ലി, സുനിത വിനു, രന്യാ ബൈജു, മേഫീ ഡെൽസൺ, റെജി ജോയ്, ആൻസി പൂലിക്കോട്ടിൽ, ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കുളപ്പറമ്പിൽ, എബി വർഗീസ്, നിമ്മി റപ്പായി, ശ്രീലാൽ ശ്രീധർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.എച്ച്. ഉസ്മാൻ ഖാൻ എന്നിവർ പങ്കെടുത്തു.