തൃശൂർ: എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ചെയർമാൻ ചവറ ജയകുമാർ ക്യാപ്ടനായും അദ്ധ്യാപക സംഘടനാ നേതാവ് കെ. അബ്ദുൽ മജീദ് വൈസ് ക്യാപ്ടനായും കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ് കെ.സി. സുബ്രഹ്മണ്യൻ മാനേജരുമായി നടത്തുന്ന അതിജീവന യാത്ര ഇന്ന് തൃശൂരിൽ പര്യടനം നടത്തും. വടക്കാഞ്ചേരിയിൽ വൈകിട്ട് മൂന്നിന് നടക്കുന്ന സ്വീകരണ സമ്മേളനവും പൊതുസമ്മേളനവും കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്യും. സെറ്റോ തൃശൂർ ജില്ലാ ചെയർമാൻ കെ.വി. സനൽകുമാർ അദ്ധ്യക്ഷനാകും. വൈകിട്ട് 4.30ന് തൃശൂർ കോർപറേഷനു മുന്നിൽ നടക്കുന്ന സ്വീകരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും.