മാള: കാവനാട് വാർഡ് ഉപതിരഞ്ഞെടുപ്പിൽ നിത ജോഷി വിജയിച്ചതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ സ്ഥാനാർത്ഥിയോടൊപ്പം മാള ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. പ്രകടനത്തിന് മാള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.എസ്. വിജയൻ, ഡി.സി.സി ജനറൽ സെക്രട്ടറി എ.എ. അഷറഫ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ ജോസ്, മുൻ ബ്ലോക്ക് പ്രസിഡന്റ് പി.ഡി. ജോസ്, കോൺഗ്രസ് നേതാക്കളായ വക്കച്ചൻ അമ്പൂക്കൻ, എം.എ. ജോജോ സാജൻ കൊടിയൻ, നിർമ്മൽ സി. പാത്താടൻ, സന്തോഷ് ആത്തപ്പിള്ളി, ജെഫ് ഇവാൻ എന്നിവർ നേതൃത്വം നൽകി.