തൃപ്രയാർ : ട്രാഫിക് സിഗ്‌നലും സ്വകാര്യ വ്യക്തിയുമായുള്ള കരാർ കാലാവധി കഴിഞ്ഞിട്ടും സിഗ്‌നൽ ഏറ്റെടുക്കാത്ത നാട്ടിക പഞ്ചായത്ത് നടപടി നഗ്‌നവും വ്യക്തവുമായ അഴിമതിയാണെന്ന് കോൺഗ്രസ്. വിഷയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി തൃപ്രയാറിൽ പ്രകടനവും പൊതുയോഗവും നടത്തി. ഡി.സി.സി സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം. സിദ്ദിഖ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ. വിജയൻ, എ.എൻ. സിദ്ധപ്രസാദ്, സി.ജി. അജിത്ത്കുമാർ, പി.കെ. നന്ദനൻ, പി. വിനു, പി.സി. ജയപാലൻ, റീന പത്മനാഭൻ, ബിന്ദു പ്രദീപ്, കെ.വി. സുകുമാരൻ എന്നിവർ സംസാരിച്ചു.