congress
ശബരിമല വിഷയത്തിൽ സർക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ താന്ന്യം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച്.

പെരിങ്ങോട്ടുകര : ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ താന്ന്യം നോർത്ത്, സൗത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ തൃപ്രയാർ കിഴക്കേനടയിൽ നിന്നും സരയൂതീരത്തേക്ക് പ്രതിഷേധ മാർച്ചും പ്രതീകാത്മക തെങ്ങിൻതൈ നടലും സരയൂ തീരത്തെ ശ്രീരാമൻ ആലിൽ ശരകോൽ കുത്തിയും പതിനെട്ടാം പടിയുടെ പ്രതീകമായി 18 ദീപങ്ങൾ തെളിച്ചും പ്രതിഷേധിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ആന്റോ തൊറയൻ അദ്ധ്യക്ഷനായി. നേതാക്കളായ കെ.എൻ. വേണുഗോപാൽ ,എം.ബി. സജീവ്, ഇ.എം. ബഷീർ, ഹബീബുള്ള, സി.ആർ. രാജൻ, കെ.ടി. വിനയൻ, രാമൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.