ചേലക്കര: ക്രിസ്മസിനെ വരവേറ്റ് പൈങ്കുളത്തുകാർക്ക് ക്രിസ്മസ് ട്രീ ഒരുക്കി കെ.എസ്.ഇ.ബി. പൈങ്കുളം പമ്പ് ഹൗസിന് സമീപമാണ് ഇലട്രിക് ടവറിൽ വള്ളി പടർപ്പ് കയറ്റി കെ.എസ്.ഇ.ബി കൂറ്റൻ ക്രിസ്മസ് ട്രീ ഒരുക്കിയത്. പല ദിവസങ്ങളിലും അറ്റകുറ്റപ്പണിക്കായി വൈദ്യുതി ഓഫ് ചെയ്തു ബുദ്ധിമുട്ടിക്കുന്ന കെ.എസ്.ഇ.ബി ഈ ക്രിസ്മസ് ട്രീ മാത്രം നശിപ്പിക്കുന്നില്ല. റോഡിന് ഇരുവശവും വീടുകളിൽ നിന്നും ഉള്ള മരക്കൊമ്പുകൾ യഥാസമയം വെട്ടിമാറ്റുന്ന കെ.എസ്.ഇ.ബി ഈ ടവർ മാത്രം വള്ളിപ്പടർപ്പുകൾക്കായി മാറ്റിവയ്ക്കുകയാണ്.