1

തൃശൂർ : പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്റെ 65-ാം സംസ്ഥാന സമ്മേളനവും കുടുംബ സംഗമവും 17 ന് തൃശൂർ ഡി.ബി.സി.എൽ.സി കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 11ന് ആരംഭിക്കുന്ന സംസ്ഥാന സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.എ. ജോസ് അദ്ധ്യക്ഷനാകും. ടി.എൻ. പ്രതാപൻ എം.പി മികച്ച ജില്ലകൾക്കുള്ള അവാർഡുകളുടെ വിതരണം നടത്തും. സ്‌കോളർഷിപ്പുകൾ പി. ബാലചന്ദ്രൻ എം.എൽ.എയും മികച്ച പ്രകടനം കാഴ്ചവച്ച താലൂക്കുകൾക്കുള്ള അവാർഡുകൾ കെ.കെ. രാമചന്ദ്രൻ എം.എൽ.എയും, വിദ്യാഭ്യാസ എൻഡോവ്‌മെന്റുകൾ കൗൺസിലർ വിനോദ് പൊള്ളാഞ്ചേരിയും വിതരണം ചെയ്യും. വർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി.എ. ജോസ്, ജനറൽ സെക്രട്ടറി കെ.കെ. ഗോപു, ജയചന്ദ്രൻ മറ്റപിള്ളി, ഷാജു പുളിക്കൻ, പി.വി. ഷാജി എന്നിവർ പങ്കെടുത്തു.