1

തൃശൂർ: കെ.ആർ. തോമസ് അഖിലേന്ത്യാ ഫ്‌ളഡ്‌ലിറ്റ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് 17 മുതൽ ജനുവരി അഞ്ച് വരെ വലിയാലുക്കൽ ക്ഷേത്രമൈതാനിയിൽ നടക്കും. 16 ടീമികൾ ടൂർണമെന്റിൽ പങ്കെടുക്കും. മത്സരം ദിവസവും വൈകീട്ട് ഏഴിന് ആരംഭിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. 3500 പേർക്ക് ഇരിക്കാവുന്ന താത്കാലിക ഗാലറിയും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. വ്യാപാരി വ്യവസായി സമിതിയും കെ.ആർ. തോമസ് സ്മാരക ക്ലബ്ബും സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ സെവൻസ് ഫുട്‌ബോൾ സംസ്ഥാന പ്രസിഡന്റ് കെ.എം. ലെനിൻ, പി.എ. പുരുഷോത്തമൻ, ഇ. സുനിൽ കുമാർ, തോമസ് ഫ്രാൻസിസ്, ജെ.ജി. ശശി എന്നിവർ പങ്കെടുത്തു.