1

തൃശൂർ: ക്രൈസ്തവ ഭക്തിഗാനശാഖയ്ക്ക് സംഭാവനകളേകിയ ഫാ. അഗസ്റ്റിൻ അക്കരയുടെ സ്മരണാർത്ഥം കൊച്ചിൻ ഹീറോസ് മ്യൂസിക് ആൻഡ് ഡാൻസ് സമിതി നടത്തുന്ന ഗാനാലാപന മത്സരത്തിന്റെ ഫിനാലെ 2023 16ന് ഉച്ചയ്ക്കുശേഷം അഞ്ചിന് തൃശൂർ സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് സമിതി പ്രസിഡന്റ് ഡേവിഡ് കണ്ണനായ്ക്കൽ, സെക്രട്ടറി പി.എസ്. രഘുനാഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2023 നവംബർ 14ന് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമായി പങ്കെടുത്ത 160 പേരിൽ നിന്നും 16 പേരെ തെരഞ്ഞെടുത്താണ് കലാശ മത്സരം. അതിൽ നിന്നും വിധി കർത്താക്കൾ ആദ്യം 6 പേരെ തെരഞ്ഞെടുക്കും. സമിതി ട്രഷറർ സുഗത പ്രസാദ്, വൈസ് പ്രസിഡന്റ് സുമ സാജു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.