1

തൃശൂർ: ശ്രീ കേരളവർമ്മ കോളേജ് ഇംഗ്ലീഷ് വിഭാഗവും കേരള ലളിതകലാ അക്കാഡമിയും സംയുക്തമായി സംസ്‌കാരവും ദൃശ്യകലകളും എന്ന വിഷയത്തിൽ കോളേജിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാർ' എയ്‌ദോസ്' സമാപിച്ചു. ഡോ. ജയറാം പൊതുവാൾ, ടി.വി. ചന്ദ്രൻ, മുരളി ചീരോത്ത് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഹംഗേറിയൻ സംഗീതജ്ഞൻ റോഷ് തമാഷിന്റെ സംഗീത സായാഹ്നം, ചിത്രകാരൻ കെ.ആർ. ശ്രീജിത്തിന്റെ മ്യൂറൽ ചിത്രപ്രദർശനം എന്നിവ നടന്നു. പ്രിൻസിപ്പൽ ഇൻ ചാർജ്ജ് വി.എ. നാരായണ മേനോൻ, ഇംഗ്ലീഷ് വിഭാഗം മേധാവി ടി.ജി. സന്ദീപ്, സെമിനാർ കോ- ഓർഡിനേറ്റർ ജെ.എസ്. ഐശ്വര്യ എന്നിവർ പങ്കെടുത്തു.