1

തൃശൂർ: തൃശൂർ ജില്ലാ ഫുട്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫുട്‌ബാൾ റഫറീസ് റിക്രൂട്ട്‌മെന്റ് കോഴ്‌സ് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. കോഴ്‌സ് ഡി.എഫ്.എ പ്രസിഡന്റ് സി. സുമേഷ് ഉദ്ഘാടനം ചെയ്തു. കേരള ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡേവിസ് മൂക്കൻ അദ്ധ്യക്ഷനായി. ഡി.എഫ്.എ വൈസ് പ്രസിഡന്റ് ഡേവിഡ് ആന്റോ, ജോയിന്റ് സെക്രട്ടറി കെ.എ. നവാസ്, എക്‌സിക്യൂട്ടിവ് അംഗം കുര്യൻ മാത്യു, ജില്ലാ റഫറീസ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത്ത് എന്നിവർ സംസാരിച്ചു. എ.ഐ.എഫ്.എഫ് റഫറീസ് ഇൻസ്ട്രക്ടർ പി.എസ്. ശശികുമാർ കോഴ്‌സിന് നേതൃത്വം നൽകും. ആറുദിവസം നീളുന്ന കോഴ്‌സിൽ 35 പേർ പങ്കെടുക്കുന്നുണ്ട്‌.