push

തൃശൂർ: ട്രിച്ചൂർ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 22 മുതൽ ആരംഭിക്കുന്ന 43-ാം പുഷ്‌പോത്സവത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ നിർവഹിച്ചു. വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ നെഹ്‌റു പാർക്കിന്റെ പടിഞ്ഞാറെ ഗേറ്റിനു സമീപമാണ് ഓഫീസ്.

കെ. രാധാകൃഷ്ണൻ, ടി.വി. ചന്ദ്രൻ, വിനോദ് കുറുവത്ത്, അനിൽ പൊറ്റെക്കാട്, സി.എൽ. ജോയ്, ഡോ. കെ.ആർ. രാജൻ, സുനിൽ കുന്നത്ത്, ഡോ. ദേവരാജൻ, പോളി വർഗീസ്, സുജിത്ത് പുതുപ്പള്ളി, ഒ.ഡി. സുധീർ, ഹരിത്ത് കല്ലുപാലം, കെ.ആർ. ഗോപി തുടങ്ങിയവർ പങ്കെടുത്തു.