1

തൃശൂർ: സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കഴിഞ്ഞ വർഷം നടപ്പാക്കിയ 'അമ്മവായന' പ്രവർത്തനത്തിന്റെ തുടർച്ചയായി വായനാസമേതം പരിപാടി നടത്തുന്നു. വായനക്കാരായ അമ്മമാരുടെ സംഗമമാണ് 16ന് രാവിലെ 9.30ന് സംഗീതനാടക അക്കാഡമി ഹാളിൽ നടത്തുന്നത്. സംഗീതനാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അദ്ധ്യക്ഷനാകും. കളക്ടർ വി.ആർ. കൃഷ്ണ തേജ മുഖ്യാതിഥിയാകും. കഴിഞ്ഞ വർഷത്തെ തുടർച്ചയായി, സർഗ്ഗോന്മുഖമായ പ്രവർത്തനങ്ങൾക്ക് കരുത്തു പകരാനാണ് വായനാസമേതം. ആലങ്കോട് ലീലാകൃഷ്ണൻ, പ്രൊഫ. ടി.എ. ഉഷാകുമാരി, ഡോ. ഫസീല തരകത്ത് എന്നിവർ ക്ലാസെടുക്കും.